തന്റെ വോട്ട് നരേന്ദ്ര മോഡിക്കെന്ന് കിരണ്‍ ബേദി

Posted on: January 10, 2014 10:01 am | Last updated: January 10, 2014 at 10:53 am

bediന്യൂഡല്‍ഹി: തന്റെ എല്ലാ പിന്തുണയും വോട്ടും നരേന്ദ്രമോഡിക്കായിരിക്കുമെന്ന് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ സമരത്തിലെ മുന്‍നിരക്കാരിയുമായ കിരണ്‍ ബേദി പറഞ്ഞു. അഴിമതിരഹിതമായ ഒരു സര്‍ക്കാറിനെ നയിക്കാന്‍ മോഡിക്ക് കഴിയുമെന്നും തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ബേദി പറഞ്ഞു. രാജ്യതാല്‍പര്യമാണ് വലുത്. അതിന് സുസ്ഥിരവും അഴിമതിരഹിതവും വികസനത്തിലൂന്നിയതുമായ ഭരണം വേണം. അത് നല്‍കാന്‍ മോഡിക്കാവും. അതിനാല്‍ തന്റെ പിന്തുണ മോഡിക്കായിരിക്കും. അത്തരമൊരു സര്‍ക്കാറിനെ നയിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും ബേദി പറഞ്ഞു