കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി

Posted on: January 10, 2014 9:40 am | Last updated: January 10, 2014 at 11:47 pm

gold_bars_01കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനത്തില്‍ ദുബൈയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. രണ്ട് കിലോ സ്വര്‍ണമാണ് ഡി ആര്‍ ഐ പിടികൂടിയത്. കൊടുവള്ളി സ്വദേശി ശിഹാബുദ്ദീനില്‍ നിന്ന് പിടികൂടിയ സ്വര്‍ണത്തിന് 70 ലക്ഷത്തോളം വിലവരും. ഇസ്തിരിപ്പെട്ടിക്കുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചുവെച്ചത്. രണ്ടു ദിവസം മുമ്പ് കരിപ്പൂരില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടികൂടിയിരുന്നു.