National
കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിനൊരുക്കാന്‍ പ്രിയങ്കയും രംഗത്ത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുക്കാന്‍ പ്രിയങ്കാ ഗാന്ധിയും രംഗത്തിറങ്ങുന്നു. അതിന്റെ മുന്നോടിയായി പ്രിയങ്ക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. രാഹുലിന്റെ വീട്ടില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് പ്രിയങ്കയെത്തിയത്. ജനാര്‍ദ്ദന്‍ ദ്വിവേദി, അജയ് മാക്കന്‍, ജയറാം രമേശ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കളുമായി പ്രിയങ്ക ആശയ വിനിമയം നടത്തി.
രാഹുലിന്റെയും സോണിയയുടേയും മണ്ഡലങ്ങളില്‍ പ്രിയങ്ക പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രിയങ്ക യോഗത്തിനെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
---- facebook comment plugin here -----





