ഗണേഷിന് ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് പിള്ള

Posted on: January 3, 2014 5:03 pm | Last updated: January 3, 2014 at 5:03 pm

balakrishnapilla and ganeshkumarതിരവനന്തപുരം: ഗണേഷ് കുമാറിന് ഇനി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. യു ഡി എഫ് വഞ്ചനയും അനാദരവും കാണിച്ചുവെന്നും പിള്ള തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി യു ഡി എഫ് വിട്ടാലും തങ്ങള്‍ വിടില്ല. കേരളാ കോണ്‍ഗ്രസ് ബി യുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൈവശം വെക്കണമെന്നാണ് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടത്. അത് ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്. മുന്നണി മര്യാദ പോലും പാലിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനം പരിഗണിക്കുമെന്ന് ഇപ്പോള്‍ പറയുന്നത് തങ്ങളെ അപമാനിക്കാനാണ്. ഗണേഷ്‌കുമാറിന് ഇനി ഏതായാലും മന്ത്രിസ്ഥാനം വേണ്ട. സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് പറയുന്നത് ചെന്നിത്തല പറയുന്നത് പോലയല്ലെന്നും പിള്ള പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.