സരിതയുടെ മൊഴി അട്ടിമറിച്ചുവെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍

Posted on: December 31, 2013 5:29 pm | Last updated: December 31, 2013 at 11:45 pm

Saritha-S-Nairതിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി അട്ടിമറിച്ചുവെന്ന് മാതാവ് ഇന്ദിരയുടെ വെളിപ്പെടുത്തല്‍. സരിതയെ മന്ത്രിമാള്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയമായും സാമ്പത്തികമായും മറ്റു പല നിലക്കും ഉപയോഗിച്ചുവെന്നും സരിതയുടെ മൊഴി പുറത്തുവന്നിരുന്നുവെങ്കില്‍ മൂന്നോ നാലോ മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വരുമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴാണ് സരിത എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്താന്‍ തയ്യാറായത്. എന്നാല്‍ യു ഡി എഫിലെ ഒരു ഉന്നതന്‍ ഇടപെട്ട് മൊഴി പുറത്തുവരുന്നത് തടയുകയായിരുന്നു. കേസുകള്‍ ഒതുക്കാമെന്ന് വാഗദാനം ചെയ്താണ് മൊഴി പരസ്യമാക്കുന്നതില്‍ നിന്ന് സരിതയെ തടഞ്ഞത്. മൊഴി പരസ്യപ്പെടുത്തി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുവാന്‍ ഞങ്ങള്‍ക്കും താത്പര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഉന്നതര്‍ തന്നെ ഇടപെട്ട് സരിത ജയില്‍ മോചിതയാകുന്നത് തടയാന്‍ ശ്രമി്ക്കുകയാണ്. ഇനിയും ഈ നിലക്ക് ഉപദ്രവിച്ചാല്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും ഇന്ദിര പറഞ്ഞു.