മധ്യപ്രദേശില്‍ വിമാനം ദേശീയപാതയില്‍ ഇറക്കി

Posted on: December 31, 2013 4:25 pm | Last updated: December 31, 2013 at 4:25 pm
AIRCRAFT
മധ്യപ്രദേശിലെ ബെതുലില്‍ വിമാനം നടുറോഡില്‍ ഇറക്കിയപ്പോള്‍

ബെതുല്‍: മധ്യപ്രദേശില്‍ സ്വകാര്യവിമാനം ദേശീയപാതയില്‍ ഇറക്കി. ഭോപാലില്‍ നിന്ന് നന്ന് 200 കിലോമീറ്റര്‍ അകലെ ബെതുലിാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ ഇറക്കാനാകാതെ പൈലറ്റ് ദേശീയപാതയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം. എന്‍ ആര്‍ ഐ ബിസിനസുകാരനായ വര്‍മയുടെതാണ് നാല് പേര്‍ക്ക് കയറാവുന്ന ചെറുവിമാനം. വര്‍മയുടെ ടയര്‍ ഫാക്ടറിയിലെ റണ്‍വേയിലായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ശക്തമായ കാറ്റിനെതുടര്‍ന്ന് ഇതിന് സാധിച്ചില്ല.

വിമാനം നടുറോഡില്‍ ഇറക്കിയതിനെ തുടര്‍ന്ന് ഏറെ നേരെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലിസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ALSO READ  ചൂട് കൂടുതലെന്ന്; വിമാനത്തിന്റെ ചിറകിലേക്കിറങ്ങി യുവതി