ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് അറവുമാടുകളെ കടത്തിയ മൂന്നുപേര്‍ക്കെതിരേ കേസ്സെടുത്തു. കുമളി ലബ്ബക്കണ്ടം സ്വദേശി എസ്.എ ഷാജഹാന്‍, സഹോദരന്‍ അജ്മീര്‍, തമിഴ്‌നാട് കെ കെ പെട്ടി സ്വദേശി മണി എന്നിവര്‍ക്കെതിരേയാണ് കേസ്. കാലികളെ പോലിസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു. കുമളി ടൗണിനു സമീപത്തെ ആനവച്ചാലില്‍വച്ച് കഴിഞ്ഞദിവസം പുലര്‍ച്ചേയാണ് കന്നുകാലികളെ ലോറിയില്‍ കയറ്റുന്നത് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പോലിസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിരോധനം ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന കന്നുകാലികളാണെന്ന് കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനാണ് എത്തിച്ചതെന്ന്് ഇവര്‍ അറിയിച്ചു.