Ongoing News
ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കക്ക്
		
      																					
              
              
            കിംഗ്‌സ്‌മെയ്ഡ്: ഡര്‍ബന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 10 വിക്കറ്റിനു തോല്‍പ്പിച്ചു. ഇതോടെ രണ്ട് ടെസ്റ്റുകളുളള പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
58 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 11.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കാണുകയായിരുന്നു. 27 റണ്‍സെടുത്ത നായകന്‍ സ്മിത്തും 31 റണ്‍സെടുത്ത അല്‍വിറോ പീറ്റേഴ്‌സണുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.
ഏകദിന പരമ്പക്ക് പിന്നാലെയാണ് ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. പരമ്പര നേട്ടത്തോടെ ജാക്ക് കാലിസിന് ഉജ്ജ്വല യാത്രയയപ്പാണ് ആതിഥേയര്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ ഇന്നിംഗ്‌സ് 223 റണ്‍സില്‍ അവസാനിച്ചിരുന്നു. 96 റണ്‍സെടുത്ത അജിങ്ക്യ രഹാനെ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          