റഷ്യയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം: 13 മരണം

Posted on: December 29, 2013 4:53 pm | Last updated: December 30, 2013 at 12:57 pm
russia blast
റഷ്യയില്‍ സ്ഫോടനമുണ്ടായ റെയില്‍ വേ സ്റ്റേഷനില്‍ പരിശോധന നടത്തുന്നു

മോസ്‌ക്കോ: റഷ്യയിലെ റെയില്‍വേ സ്‌റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരുക്കേറ്റു. വോള്‍ഗോഗാര്‍ഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷന്റെ പ്രവേശന കവാടത്തിലെ മെറ്റല്‍ ഡിറ്റക്ടറിന്റെ തൊട്ടുമുന്നില്‍ വെച്ച് യുവതി സ്വയം പൊട്ടിത്തെറിക്കുകയായിരന്നു.

വിന്റര്‍ ഒളിംപ്ക്‌സിന് വേദിയാകാനിരിക്കെ മൂന്ന് ദിവസത്തിനുള്ളില്‍ റഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.

ALSO READ  റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാനി വിഷബാധയേറ്റ് ആശുപത്രിയിൽ