മുരളീധരന്‍ ഊളത്തരം പറയുന്നത് നിര്‍ത്തണം: പി സി ജോര്‍ജ്

Posted on: December 29, 2013 10:03 am | Last updated: December 30, 2013 at 2:18 am

murali and pc georgeകോട്ടയം: കെ മുരളീധരന്‍ ഊളത്തരം പറയുന്നത് നിര്‍ത്തണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കൃപകൊണ്ടാണ് മുരളി പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2004 ല്‍ എ.കെ ആന്റണിക്കെതിരെ പാരവക്കാന്‍ ശ്രമിച്ചയാളാണ് മുരളിയെന്നും ജോര്‍ജ് പറഞ്ഞു. അഴിച്ചുവിട്ട അമ്പലക്കാളയെ പോലെയാണ് ജോര്‍ജ് പെരുമാറുന്നതെന്ന് ഇന്നലെ മുരളീധരന്‍ പറഞ്ഞിരുന്നു.

മിണ്ടാതെ നടക്കുന്ന തന്റെ വായില്‍ കമ്പിട്ടുകുത്തരുതെന്നും ജോര്‍ജ് പറഞ്ഞു.

ALSO READ  കെ മുരളീധരൻ കെ പി സി സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു