ദേളി: മലപ്പുറം മഅ്ദിന്‍ സ്വലാത്ത് നഗര്‍ ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്്മദുല്‍ ബുഖാരി അവാര്‍ഡ് നേടിയ സമസ്ത ഉപാധ്യക്ഷനും ശരീഅത്ത്് കോളജ്് പ്രിന്‍സിപ്പാലുമായ നിബ്രാസുല്‍ ഉലമാ എ കെ ഉസ്താദിന് സഅദിയ്യ:യില്‍ ഉസ്താദുമാരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരണം നല്‍കി.
കുട്ടശ്ശേരി അബ്ദുല്ല ബാഖവി ഷാലണിയിച്ച് സ്വീകരിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയുടെ അധ്യക്ഷതയില്‍ പി മുഹമ്മദ് സ്വാലിഹ് സഅദി ഉദ്ഘാടനം ചെയ്തു. സി കെ അബ്ദുല്‍ സഖാദിര്‍ ദാരിമി, അബ്്ദുല്‍ ലത്ഥീഫ് സഅദി കൊട്ടില, എന്‍ സി അബ്്ദുല്‍ റഹ്്മാന്‍ സഅദി, സിദ്ധഖ് സിദ്ധീഖി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്്ദുറസ്സാഖ് സഅദി, ഹാഫിള്‍ഡ അഹ്്മദ് സഅദി ചേരൂര്‍, ഓണക്കാട് അബ്്ദുറഹ്്മാന്‍ സഅദി, ഇബ്‌റാഹിം സഅദി മുഗു, ഇസ്മാഈല്‍ അഹ്്‌സനി, അബ്്ദുല്ല സഅദി ചിയ്യൂര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് ഇബ്‌റാഹിം മഷ്ഹൂര്‍ വളപ്പട്ടണം സ്വാഗതവും ഉസ്മാന്‍ കൊട്ടപ്പുറം നന്ദിയും പറഞ്ഞു.
സയ്യിദ് അഹ്്മദുല്‍ ബുഖാരി അവാര്‍ഡ് നേടിയ നിബ്രാസുല്‍ ഉലമാ ശൈഖുനാ എ കെ ഉസ്താദിനെ സഅദിയ്യ:യില്‍ ഉസ്താദുമാരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ച് ഷാളണിയിക്കുന്നു