പ്രധാനമന്ത്രി കെജ്‌രിവാളിനെ പിന്തുണ അറിയിച്ചു

Posted on: December 28, 2013 7:37 pm | Last updated: December 28, 2013 at 7:37 pm

Manmohan_Singh_671088f

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ അഭിവാദ്യമറിയിച്ചും പിന്തുണ അറിയിച്ചും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഫോണ്‍ ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം പുറത്തുവന്നത്.

ഇന്ന് ഉച്ചക്കാണ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായി ഏഴ് മന്ത്രിമാരോടൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

ALSO READ  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മൂന്ന് നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിംഗ്