പ്രശസ്ത നടന്‍ ഫറൂഖ് ഷെയ്ഖ് അന്തരിച്ചു

Posted on: December 28, 2013 9:08 am | Last updated: December 29, 2013 at 9:51 am
SHARE

Farooque-Sheikh ദുബൈ: പ്രശസ്ത നടനും ടെലിവിഷന്‍ അവതാരകനുമായ ഫറൂഖ് ഷെയ്ഖ(64)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം. മൃതദേഹം പിന്നീട് ദുബായില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരും. 1970കളിലെയും 80കളിലെയും സമാന്തര സിനിമയുടെ ഭാഗമായിരുന്ന ഫറൂഖ് ഷെയ്ഖ് സത്യജിത് റേ, ഋഷികേശ് മുഖര്‍ജി, കേതന്‍ മേത്ത തുടങ്ങി പ്രശസ്ത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ലാഹോര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സത്യജിത് റേയുടെ ശതരഞ്ച് കി ഖിലാഡി, സായ് പരഞ്ച്‌പേയുടെ കാശ്‌മേ ബദൂര്‍, സാഗര്‍ സര്‍ഹാദിയുടെ ബാസാര്‍ എന്നീ ചിത്രങ്ങളാണ് ഷെയ്ഖിന്റെ പ്രശസ്ത ചിത്രങ്ങള്‍.