ആന്ധ്രയില്‍ ട്രെയിനില്‍ തീപിടുത്തം; 23 മരണം

Posted on: December 28, 2013 7:46 am | Last updated: December 29, 2013 at 9:51 am

nanded-express-fire-360x270_5_635238139292929885

അനന്ത്പുര്‍: ആന്ധ്രാപ്രദേശില്‍ ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളടക്കം 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നന്ദേത്ബാംഗ്ലൂര്‍ എക്‌സ്പ്രസിനാണ് തീപിടിച്ചത്. ആന്ധ്രയിലെ അനന്ത്പുരില്‍ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ട്രെയിനിലെ സെക്കന്റ് എസി ബോഗിക്കാണ് തീപിടിച്ചത്. ബോഗിയില്‍ 72 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ബോഗിക്ക് തീപിടിച്ചത് കണ്ട് നിരവധി പേര്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി 10.45ന് ബംഗളൂരില്‍ നിന്ന് പുറപ്പെട്ടതാണ് ട്രെയിന്‍. അപകട കാരണം ഷൊര്‍ട്ട സര്‍ക്യൂട്ടെന്നാണ് പ്രഥമിക നിഗമനം.

മരിച്ചവരടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഞ്ച് ലക്ഷ‌ം രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചു.

ഹെല്‍ലൈന്‍ നമ്പറുകള്‍:
ബാംഗ്ലൂര്‍: 080-22354108, 22156554
പുട്ടപര്‍ത്തി: 08555-280125
ഹൈദറാബാദ്: 040-23310680

 

ALSO READ  തമിഴ്‌നാട്ടിൽ പടക്ക ഫാക്ടറിയിൽ പൊട്ടിത്തെറി; ഏഴ് മരണം