എസ് വൈ എസ് ഹെല്‍ത്ത് സ്‌കൂള്‍: രക്ത നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: December 27, 2013 12:36 pm | Last updated: December 27, 2013 at 12:36 pm

പിലാക്കാവ:് എസ്.വൈ.എസ് ഹെല്‍ത്ത് സ്‌കൂളിന്റെ ഭാഗമായി പിലാകാവ് യൂണിറ്റ് രക്തനിര്‍ണയ ക്യാമ്പും ആരോഗ്യ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.കെ.ജയചന്ദ്രന്‍ അവാര്‍ഡ് ജേതാവ് വര്‍ഗീസ് പിലാകാവ് ക്യമ്പ് ഉദ്ഘാടനം ചെയ്തു.’നമുക്ക് ജീവിക്കാന്‍ പഠിക്കാം’ എന്ന വിഷയത്തില്‍ ഡോ.ദാഹര്‍ മുഹമ്മദ് ആരോഗ്യ ബോധവല്‍കരണ ക്ലാസ് എടുത്തു.ഹസൈനാര്‍ സഅദി,അബ്ദുറശീദ് സഖാഫി,അഷ്‌റഫ് സുഹ്‌രി,സി.എ ഹനീഫ,പി.എം ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.