Connect with us

Gulf

ദുബൈ പോലീസിലേക്ക് വീണ്ടും ആഢംബര കാര്‍

Published

|

Last Updated

ദുബൈ: ലംബോര്‍ഗിനിക്കും മറ്റും പിന്നാലെ വീണ്ടും പുതിയ ആഡംബരകാര്‍ ദുബൈ പോലീസിലേക്കെത്തി. ലംബോര്‍ഗിനിയെ പോലെ അത്യാഢംബര കാറായ മാക് ക്ലാരണ്‍ എം പി 4 12സി മോഡലാണ് എത്തിയിരിക്കുന്നത്. 8.9 സെക്കന്റിനകം 200 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ സാധിക്കുന്ന സ്‌പോട്‌സ് കാറാണിത്. ദുബൈ പോലീസിന്റെ ട്വിറ്റര്‍ പേജിലാണ് പുതുമുഖത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്‌പോട്‌സ് കാര്‍ പ്രേമികളുടെ ഇഷ്ടവാഹനങ്ങളില്‍ ഒന്നുകൂടിയാണ് 3.8 ലിറ്റര്‍ വി 8 ടെര്‍ബോ എഞ്ചിന്‍ ഘടിപ്പിച്ച പറക്കുന്ന ഈ കാര്‍. 2.9 സെക്കന്റിനകം പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാനാവും. പരമാവധി വേഗം മണിക്കൂറില്‍ 333 കിലോമീറ്ററാണ്. 200 കിലോമീറ്റര്‍ സ്പീഡില്‍ ഒടുമ്പോഴും കാര്‍ പൂര്‍ണ്ണമായും നിര്‍ത്താന്‍ അഞ്ചു സെക്കന്റ് മാതിയാവും.
ലംബോര്‍ഗിനി അവന്റാഡറുമായാണ് ദുബൈ പോലീസ് സൂപ്പര്‍ കാര്‍ ഫഌറ്റിന് തുടക്കമിട്ടത്. ഫെറാറി എഫ് എഫ്, ബുഗാട്ടി വൈറണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, മെര്‍സിഡസ് എസ് എല്‍ എസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി ടി, ബി എം ഡബ്ലിയു എന്നിവയാണ് ഫഌറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
ആദ്യമായി ലംബോര്‍ഗിനി സേനയുടെ ഭാഗമായതോടെ പോലീസിന് ജനങ്ങള്‍ക്കിടയില്‍ ക്രിയാത്മകമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചുവെന്ന് ദുബൈ പോലീസിലെ ബ്രിഗേഡിയര്‍ നബീല്‍ അബ്ദുല്‍ അല്‍ റിദ വ്യക്തമാക്കി. പത്ത് ലക്ഷം ദിര്‍ഹത്തിന് മുകളിലാണ് ഈ വാഹനത്തിന്റെ വില.