എന്തുകൊണ്ട് കോടതികള്‍ ഇങ്ങനെ വിധിക്കുന്നു?

Posted on: December 26, 2013 7:59 pm | Last updated: December 26, 2013 at 8:44 pm

rb-sreekumar-byline
WEB-SPECIALഇന്ത്യയുടെ നിയമവാഴ്ചയേയും മതേതര സംസ്‌കാരത്തേയും പിറകോട്ടടിപ്പിക്കുന്നതാണ് ഇഹ്‌സാന്‍ ജഫ്രി കേസില്‍ അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. ഗുജറാത്ത് കൂട്ടക്കൊല ആസൂത്രണം ചെയ്തതും അതിന് പദ്ധതി തയ്യാറാക്കിയതും അതിന് വേണ്ടി ആളുകള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതുമെല്ലാം നരേന്ദ്ര മോഡിയാണ്. അത്തരത്തിലുള്ള മോഡിയേയും അദ്ദേഹത്തിന്റെ അനുയായികളേയും വെറുതെവിട്ടുകൊണ്ടുള്ള വിധി പിന്നോട്ടടി തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ഇതൊരു താത്കാലിക വിജയം മാത്രമായേ കാണേണ്ടതുള്ളൂ.

zakia jafri

ഗുജറാത്ത് വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഹിന്ദുക്കള്‍ക്കും ഹിന്ദു തീവ്രവാദികള്‍ക്കും, അന്തര്‍ദേശീയമായി സംഘടിച്ചിട്ടുള്ള ഇന്ത്യാ വിരുദ്ധന്മാരായ തീവ്രവാദ സംഘടനകള്‍ക്കും മാത്രം സന്തോഷം പകരുന്നതാണ് അഹമ്മദാബാദ് കോടതിയുടെ വിധി. ‘കണ്ടില്ലേ, ഇന്ത്യയില്‍ നിതി നടക്കുന്നില്ല. അത് നടപ്പാക്കാന്‍ ഞങ്ങളോടൊപ്പം ചേരൂ’ എന്ന് പാക്ക് തീവ്രവാദികള്‍ അടക്കമുള്ളവര്‍ക്ക് പറയാന്‍ അവസരം നല്‍കുകയാണ് കോടതി. ഇത്തരക്കാര്‍ക്ക് മാത്രമാണ് ഈ വിധി ആശാസം പകരുന്നുള്ളൂ. ഇന്ത്യയുടെ നിയമവാഴ്ചയിലും ഭരണഘടനയുടെ മൂല്യങ്ങളിലും വിശ്വസിക്കുന്ന സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദുഃഖകരമാണ് ഈ വിധിയെന്ന കാര്യം പറയാതിരിക്കാനാകില്ല. ഗുജറാത്ത് സംഭവം സ്വാഭാവികമായി ഉണ്ടായതാണെന്നും മോഡി കുറ്റം ചെയ്തിട്ടില്ലെന്നും കൂട്ടക്കൊല നടന്നതിന് വലിയ പ്രാധാന്യമില്ലെന്നുമാണ് ഫാസിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. ഇത് ശരിയാണെന്ന് ചിലരെങ്കിലും ചിന്തിക്കാന്‍ ഇത്തരം വിധികള്‍ കാരണമാകും. വലിയ അപകടമാണ് ഇത് വരുത്തിവെക്കുക എന്ന് ഓര്‍ക്കണം.

mddramgghbc

ഇഹ്‌സാന്‍ ജാഫ്രി കേസില്‍ അമ്പത് ശതമാനം വരെ സുവ്യക്തമായ തെളിവുകള്‍ തന്നെ ഞാന്‍ അന്വേഷിച്ച് കണ്ടെത്തി സമര്‍പ്പിച്ചിട്ടുണ്ട്. ഈ തെളിവുകളെ കോടതി തള്ളിയിട്ടില്ല. മറിച്ച് അവ പോര എന്ന നിലപാടാണ് സ്വീകരിച്ചത്. അല്ല എങ്കില്‍ കോടതിയുടെ മൂക്കിന് താെഴ താമസിക്കുന്ന എന്നെ കള്ളസാക്ഷിക്ക് അറസ്റ്റ് ചെയ്യാമല്ലോ. അത് ചെയ്യാത്തത് എന്തുകൊണ്ടാണ്? ഞാന്‍ നല്‍കിയ തെളിവുകള്‍ യഥാര്‍ഥത്തില്‍ ഉള്ളത് തന്നെയാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?. എന്നെക്കൂടാതെ എണ്ട് മറ്റു രണ്ട് ഐ പി എസ് ഓഫീസര്‍മാര്‍ കൂടി മോഡിയുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം.

രാഷ്ട്രീയമായി മോഡിക്ക് അനുകൂലമായ ഒരു തരംഗം ഈ വിധി സൃഷ്ിക്കുമെന്നത് സത്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് അദ്ദേഹത്തിന് ഗുണം ചെയ്യുകയും ചെയ്യും. പക്ഷേ ഒരു കാര്യം നാം പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്. എങ്ങനെ കോടതിക്ക് ഇങ്ങനെയൊരു വിധിയില്‍ എത്തേണ്ടി വന്നുവെന്ന് ഗൗരമായി പഠിക്കണം. കോണ്‍ഗ്രസും മറ്റു മതേതര കക്ഷികളുമെല്ലാം ഇതിന് മുന്നിട്ടിറങ്ങണമെന്നാണ് ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്. ഈ വിഷയത്തില്‍ ശക്തമായ ഒരു പ്രചരണം നടത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

(തയ്യാറാക്കിയത്: സയ്യിദ് അലി ശിഹാബ്)