മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

Posted on: December 26, 2013 7:50 am | Last updated: December 26, 2013 at 10:55 am

muslim-brotherhood-logo1കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിനെ ഈജിപ്തിലെ ഇടക്കാല സര്‍ക്കാര്‍ ഭീകര സംഘനയായി പ്രഖ്യാപിച്ചു. ക്യാബിനറ്റ് യോഗത്തിനുശേഷം ഈജിപ്ത് ഉപപ്രധാനമന്ത്രി ഹോസം ഇസയാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. ബ്രദര്‍ഹുഡുമായി ബന്ധമുളള നൂറോളം സന്നദ്ധ സംഘടകളെയും നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നൈല്‍ നദീതീരത്തുളള പോലീസ് ആസ്ഥാനത്തു നടന്ന ബോംബു സ്‌ഫോടനത്തില്‍ ്ര്രബദര്‍ഹുഡിന് പങ്കുണ്ടെന്ന ആരോപണമാണ് ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ കാരണമെന്നാണ് ഇടക്കാല സര്‍ക്കാര്‍ പറയുന്നത്. ബ്രദര്‍ ഹുഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും മന്ത്രി അറിയിച്ചു.