വിദ്യാരംഗം സാഹിത്യോത്സവം: കോഴിക്കോട് ഓവറോള്‍ ചാമ്പ്യന്മാര്‍

Posted on: December 25, 2013 12:43 am | Last updated: December 24, 2013 at 11:43 pm

കാസര്‍കോട്: 16-ാം മത് വിദ്യാരംഗം സംസ്ഥാന സാഹിത്യോത്സവത്തില്‍ 29 പോയിന്റോടെ കോഴിക്കോട് റവന്യുജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 18 പോയിന്റ് നേടി മലപ്പുറം റണ്ണേഴ്‌സ് അപ്പായി. 13 പോയിന്റുകള്‍ വീതമുള്ള കാസര്‍കോടും പാലക്കാടും മൂന്നാം സ്ഥാനം പങ്കിട്ടു.
യു പി വിഭാഗത്തില്‍ മലപ്പുറം, കോഴിക്കോട് എന്നിവ യഥാക്രമം 11 ഉം 9 ഉം പോയിന്റുകള്‍ നേടി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 20 പോയിന്റോടെ കോഴിക്കോട് ഒന്നാമതും 11 പോയിന്റ് നേടി കണ്ണൂര്‍ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുജാത അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അഡീഷനല്‍ ഡി പി ഐ. വി കെ സരളമ്മ സര്‍ഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.