സഅദിയ്യ സമ്മേളനം: അഖില കേരള പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

Posted on: December 25, 2013 12:41 am | Last updated: December 24, 2013 at 11:41 pm

കാസര്‍കോട്: ജാമിഅ സഅദിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാകമ്മിറ്റി അഖില കേരള പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘എം എ ഉസ്താദ്: സമന്വയ വിദ്യാഭ്യാസത്തിന്റെ കര്‍മസാക്ഷി’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ മദ്‌റസാധ്യാപകരെയാണ് മത്സരാര്‍ഥികളായി പരിഗണിക്കുന്നത്. 2014 ജനുവരി 25നു മുമ്പ് സദര്‍ മുഅല്ലിമിന്റെ സാക്ഷ്യപത്രത്തോടൊപ്പം 10 പേജില്‍ കവിയാത്ത സൃഷ്ടികള്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്ക് സഅദിയ്യ സനദ്ദാന സമ്മേളനത്തില്‍ വെച്ച് 10001, 5001 രൂപയുടെ ക്യാഷ് അവാര്‍ഡ്, പി എ ഉസ്താദ് സ്മാരക ട്രോഫി, പ്രശസ്തിപത്രം വിതരണം ചെയ്യും. വിലാസം: ഇല്യാസ് മൗലവി കൊറ്റുമ്പ, ജില്ലാ സുന്നി സെന്റര്‍, ന്യൂ ബസ്സ്റ്റാന്‍ഡ്, കാസര്‍കോട് -671 121, മൊബൈല്‍: 9961270682. ാമശഹ: ഷൊസറെ@ഴാമശഹ.രീാ