എ എ പി മന്ത്രിസഭയില്‍ കെജ്‌രിവാള്‍ അടക്കം 7 മന്ത്രിമാര്‍

Posted on: December 24, 2013 5:35 pm | Last updated: December 25, 2013 at 7:30 am

kejriwalന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിമാരെ തീരുമാനിച്ചു. മന്ത്രിസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കം 7 മന്ത്രിമാരെയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മനീഷ് സിസോഡിയ, ഗിരീഷ് സോണി, സത്യേന്ദ്ര ജെയിന്‍, സൗരഭ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള എന്നിവരാണ് മന്ത്രിമാര്‍. 26ന് രാംലീല മൈതാനിയിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുന്നത്.

കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് എ എ പി അധികാരത്തിലേറുന്നത്. തങ്ങളുടെ പിന്തുണ നിരുപാധികമല്ലെന്നും എപ്പോള്‍ വേണമെങ്കിലും പിന്തുണ പിന്‍വലിക്കാമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് തോന്നുമ്പോള്‍ പിന്തുണ പിന്‍വലിക്കാമെന്ന് ആം ആദ്മിയും അറിയിച്ചിട്ടുണ്ട്.

ALSO READ  ഡൽഹിയിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 417 ആയി