എസ് എസ് എഫ് മുതഅല്ലിം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

Posted on: December 24, 2013 12:13 am | Last updated: December 24, 2013 at 12:13 am

കോഴിക്കോട്: ബഹ്്‌റൈന്‍ കേരള സുന്നി ജമാഅത്തിന്റെ സഹകരണത്തോടെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന മുതഅല്ലിം സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്്ദുല്‍ ജലീല്‍ സഖാഫി നിര്‍വഹിച്ചു. വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതഅല്ലിംകള്‍ക്കാണ് സ്‌കോളര്‍ഷിപ്പും ഖത്തര്‍ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത വസ്ത്രവും വിതരണം ചെയ്തത്. അബ്്ദുര്‍റഷീദ് സഖാഫി കുറ്റിയാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മുസ്്‌ലിയാര്‍ (ബഹ്്‌റൈന്‍), അബ്്ദുല്‍ അസീസ് കോടമ്പുഴ (ഖത്തര്‍), കെ അബ്ദുല്‍ കലാം സംസാരിച്ചു.