വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍

Posted on: December 24, 2013 12:10 am | Last updated: December 24, 2013 at 12:10 am

കോഴിക്കോട്: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ ഒളിവില്‍. കോര്‍പ്പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ തിരുവനന്തപുരം സ്വദേശി ജോണിയാണ് ഒളിവില്‍ പോയത്.
രണ്ട് വര്‍ഷമായി സ്‌കൂളിലെ കായികാധ്യാപകനാണ് ജോണി. മൂന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കസബ പോലീസ് അധ്യാപകനെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അധ്യാപകന്‍ അവധിയെടുത്ത് ഒളിവില്‍ പോയത്. അധ്യാപകന്‍ പീഡിപ്പിച്ചെന്ന് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ജാഗ്രതാസമിതിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജോണിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കുന്നത്.

ALSO READ  ഹത്രാസിൻെറ മുറിവുണങ്ങും മുമ്പ് യുപിയില്‍ വീണ്ടും ബലാത്സംഗ കൊല; പെൺകുട്ടിയുടെ മൃതദേഹം വയലില്‍ കണ്ടെത്തി