പുണ്യ റബീഅ്: റൈഞ്ച്തല പ്രബന്ധ മത്സരം 25ന്

Posted on: December 23, 2013 2:02 pm | Last updated: December 23, 2013 at 2:02 pm

സുല്‍ത്താന്‍ ബത്തേരി: മുത്ത് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി എസ് ജെ എം ബത്തേരി റെയ്ഞ്ച് റെയ്ഞ്ച് പരിധിയിലെ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്കായി പുണ്യ റബീഅ് എന്ന വിഷയത്തില്‍ ഈ മാസം 25ന് പ്രബന്ധ മത്സരം നടത്തും. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരം.വിജയികള്‍ പ്രോത്സാഹന സമ്മാനവും നല്‍കും. വെള്ളിമാട് മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ മുഹമ്മദ്കുട്ടി സഖാഫി, യു പി എ സഅദി പരിയാരം, അബൂത്വാഹിര്‍, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, റഷീദ് സഖാഫി, ഉനൈസ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.