Connect with us

Malappuram

ദേശീയോദ്ഗ്രഥന ക്യാമ്പിന് തുടക്കമായി

Published

|

Last Updated

മലപ്പുറം: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന ക്യാമ്പ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ ടൂറിസം-പട്ടികജാതി പിന്നാക്കക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ കെ ബിജു അധ്യക്ഷത വഹിച്ചു.
അസം, പഞ്ചാബ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി 150 ല്‍ പരം യുവജനങ്ങളും ഗ്രാമീണകലാകാരന്‍മാരുമാണ് ദേശീയോദ്ഗ്രഥന ക്യാമ്പിലും ഗ്രാമീണ നൃത്തോല്‍സവത്തിലും പങ്കെടുക്കുന്നത്. നാളെ ക്യാമ്പ് അവസാനിക്കും.
ജില്ലാ കലക്ടര്‍ കെ ബിജു ക്യാമ്പ് അംഗങ്ങള്‍ക്ക് ദേശീയോദ്ഗ്രദന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. അസമില്‍ നിന്നുള്ള കലാകാരന്‍മാര്‍ മന്ത്രിയെയും കലക്ടറെയും അവരുടെ പാരമ്പര്യ തൊപ്പി അണിയിച്ചു.
ഇന്ന് രാവിലെ 10 ന് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ യുവജനങ്ങളടെ പങ്ക് വിഷയത്തില്‍ സാഹിത്യകാരനും കാലികറ്റ് സര്‍വകലാശാല ഹിന്ദി വിഭാഗം തവലന്‍ ഡോ. ആര്‍ സുരേന്ദ്രന്‍ പ്രഭാഷണം നടത്തും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, നഗരസഭ കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ശശി കുമാര്‍, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എ പി ജ്യോതിഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി സഫറുല്ല , ജില്ലാ യുവജനകാര്യ ഉപദേശക സമിതി അംഗങ്ങളായ കെ ടി എ ഷുക്കൂര്‍, റുഖിയ അഷ്‌റഫ്, കാലികറ്റ് സര്‍വകലാശാല ഹിന്ദി വിഭാഗം തവലന്‍ ഡോ. ആര്‍ സുരേന്ദ്രന്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമദ് പങ്കെടുത്തു.

Latest