കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചു

Posted on: December 23, 2013 8:19 am | Last updated: December 23, 2013 at 11:50 pm

ശ്രീനഗര്‍: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച കാരണം നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. വര്‍വാന്‍ മേഖലയിലെ റോഡ് നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കിശ്ത്വര്‍ ജില്ലയിലെ ആഫ്തി മേഖലയിലാണ് സംഭവം. സൈന്യവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയാണ്.