ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശകരമായ സമനില

Posted on: December 22, 2013 9:43 pm | Last updated: December 23, 2013 at 2:17 pm

india s africaജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശകരമായ സമനില. മത്സരത്തില്‍ അവസാന ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരാണ് പരാജയത്തിലേക്കു നീങ്ങിയ മത്സരം സമനിലയിലൊതുക്കിയത്.

ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയത്തിനരികെയായിരുന്നു. എന്നാല്‍ സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയും മൊഹമ്മദ് ഷാമിയുമടങ്ങുന്ന ഇന്ത്യന്‍ പേസര്‍മാരുടെ മൂര്‍ച്ചയേറിയ ബോളിംഗാണ് ദക്ഷിണാഫ്രിക്കയെ വിജയത്തില്‍ നിന്നകറ്റിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ 458 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സെടുക്കാനെ സാധിച്ചുളളു. എ ബി ഡി വില്ലേഴ്‌സും(103), ഫാഫു ഡി പ്ലെസിസും(126) നേടിയ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിനരികെവരെയെത്തിച്ചത്.