എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ എക്‌സലെന്‍സി മീറ്റ് ചൊവ്വാഴ്ച്ച

Posted on: December 22, 2013 7:56 pm | Last updated: December 22, 2013 at 7:56 pm

ഉപ്പള: എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഫെബ്രുവരി 2 ന് നടത്തുന്ന എക്‌സലെന്‍സി ടെസ്റ്റിന്റെ ഭാഗമായി എക്‌സെലെന്‍സി മീറ്റ് ചൊവ്വഴ്ച വൈകുന്നേരം 3:30 ന് മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. ഡയരക്ടറിയേറ്റ് സമിതി ചെയര്‍മാന്‍ അനസ് സിദ്ധീഖിയുടെ അദ്ധ്യക്ഷതയില്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ഗൈഡന്‍സ് സെക്രട്ടറി ഫാറൂഖ് കുബണൂര്‍ വിഷയാവതരണം നടത്തും. ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം, ഗൈഡന്‍സ് സെക്രട്ടറി ഇഖ്ബാള്‍ പൊയ്യത്തബയല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സെക്ടര്‍ ഗൈഡന്‍സ് സെക്രട്ടറിമാര്‍, സെന്റര്‍ ചീഫുമാര്‍, സംബന്ധിക്കും.