എസ് എം എ ജന ജാഗരണ ക്യാമ്പ് ചൊവ്വാഴ്ച കൊടുവള്ളിയില്‍

Posted on: December 22, 2013 12:54 pm | Last updated: December 22, 2013 at 12:54 pm

കൊടുവള്ളി: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജന ജാഗരണ ക്യാമ്പ് 24ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. എസ് എം എയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘സജ്ജീകരണം 2013’ ന്റെ ഭാഗമായി നടക്കുന്ന ക്യാമ്പ് രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാണ് നടക്കുക. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. സയ്യിദ് ടി കെ എസ് തങ്ങള്‍ തച്ചരുകണ്ടി പ്രാര്‍ഥന നിര്‍വഹിക്കും. എസ് എം എ ജില്ലാ പ്രസിഡന്റ് വി എം കോയ മാസ്റ്ററുടെ അധ്യക്ഷതയില്‍ അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, മുഹമ്മദലി കിനാലൂര്‍ പ്രസംഗിക്കും. ‘സംഘാടനം നേതൃത്വം’ പ്രൊഫ. കെ എം എ റഹീം, ‘നാം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍’ – അഡ്വ. നൗഷാദ് ബാലുശ്ശേരി, ‘നമ്മുടെ ചരിത്രം’- സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ‘നമ്മുടെ മാതൃകകള്‍’- കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അവതരിപ്പിക്കും. പത്രസമ്മേളനത്തില്‍ കൊയിലാട്ട് സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍, ടി പി സി മുഹമ്മദ്, കെ അസ്സയിന്‍, വി എന്‍ ഉസ്മാന്‍, അലി റഹ്മത്താബാദ് സംബന്ധിച്ചു.