വാദി വുറയ്യ താല്‍ക്കാലികമായി അടച്ചു

Posted on: December 19, 2013 6:38 pm | Last updated: December 19, 2013 at 6:38 pm

ഫുജൈറ: പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാദി വുറയ്യ താല്‍ക്കാലികമായി അടച്ചു.
2009 ലാണ് കുന്നുകളും വെള്ളച്ചാട്ടവും ഉള്‍പ്പെട്ട വാദി വുറയ്യ മേഖലയെ ദേശീയോധ്യാനമായി പ്രഖ്യാപിച്ചത്. 300 ഓളം വിവിധ ചെടികളും മരങ്ങളും ഇവിടെ വളരുന്നുണ്ട്. വംശനാശം നേരിടുന്നതും പര്‍വതങ്ങളില്‍ കാണപ്പെടുന്നതുമായ ആടുകള്‍, അറേബ്യന്‍ ടാര്‍ എന്നിവയും ഇവിടെയുണ്ട്. ഭാവി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമാദ് അല്‍ ശര്‍ഖി അഭിപ്രായപ്പെട്ടു. വാദി അടക്കുന്നത് ആഘോഷമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫുജൈറ നഗരസഭ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഫ്ഗാം വ്യക്തമാക്കി.
വാദിയെ രാജ്യാന്തര നിലവാരത്തില്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് താല്‍ക്കാലികമായി അടച്ചതെന്നും അദ്ദേഹം പറഞ്ഞു.