‘കോഴിമുട്ട’ പുഴുങ്ങി; പുറത്തുവന്നത് പാമ്പിന്‍കുഞ്ഞ്

Posted on: December 19, 2013 5:11 pm | Last updated: December 19, 2013 at 5:42 pm

snakeകോട്ടയം: കടയില്‍ നിന്ന് വാങ്ങിയ ‘കോഴിമുട്ട’ പുഴുങ്ങിയപ്പോള്‍ പുറത്തുവന്നത് പാമ്പിന്‍കുഞ്ഞ്. മീനടം മഞ്ഞാടി കോളനിയിലെ വെട്ടിക്കോട്ട് ഷാജിയുടെ വീട്ടിലാണ് സംഭവം. കടയില്‍ നിന്ന് ഷാജി നാല് കോഴിമുട്ടകള്‍ വാങ്ങിയിരുന്നു. ഇതില്‍ ഒന്ന് പുഴുങ്ങിയപ്പോഴാണ് ഒന്നില്‍ നിന്ന് പാമ്പിന്‍കുഞ്ഞ് പുറത്തുവന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ മുട്ടകള്‍ കടയില്‍ എത്തിച്ചു. കടക്കാര്‍ക്ക് മുട്ട വിതരണം ചെയ്ത മൊത്തക്കച്ചവടക്കാരനും എത്തി. കാല്‍ നൂറ്റാണ്ടായി തുടരുന്ന മുട്ട വ്യാപാരത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് വ്യാപാരിയുടെ നിലപാട്. ഏതെങ്കിലും കോഴിഫാമില്‍ കയറി പാമ്പ് മുട്ടയിട്ടതാകാം കോഴിമുട്ടയില്‍ പാമ്പിന്‍ മുട്ട കലരാന്‍ കാരണമെന്ന് പരിശോധനക്കെതിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.