രോഗം ബാധിച്ച കാലികളെ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുന്നു

Posted on: December 19, 2013 7:49 am | Last updated: December 19, 2013 at 7:49 am

ചിറ്റൂര്‍: കുളമ്പുരോഗം ബാധിച്ച് അവശനിലയിലായ നാല്‍ക്കാലികളെ അനധികൃതമായി പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അറവുശാലകളിലെത്തിച്ചു വില്‍പ്പന നടത്തുന്നു. പൊള്ളാച്ചി, കാമ്പ്രത്തുചള്ള, കന്നിമാരി, ആലാംകടവ് എന്നിവിടങ്ങളിലെ ഊടുവഴിയിലൂടെയാണ് രാത്രികാലത്ത് കണ്ടെനെയറുകളില്‍ നല്‍ക്കാലികളെ കൊണ്ടു വരുന്നത്. വാഹനത്തെ പോലീസോ നാട്ടുകാരോ തടഞ്ഞാല്‍ രക്ഷപ്പെടുത്താനായി പ്രദേശവാസികളും ഇവരുടെ സാഹയത്തിനുണ്ട്. അധികൃതര്‍ കന്നുകാലി വ്യാപാരികളില്‍ നിന്നും പണം വാങ്ങി വാഹനങ്ങള്‍ വിട്ടുകൊടുക്കുകയാണ്. ഇതിനായി കണ്ടെയ്‌നര്‍ ലോറിക്ക് പിറകിലായി കാലി വ്യാപാരികള്‍ പണവുമായി കാറില്‍ പിന്തുടരുകയാണ്. ലോറികള്‍ സംഘം ചേര്‍ന്നാണ് അതിര്‍ത്തി കടന്നുവരുന്നത്. തമിഴ്‌നാട്ടില്‍ കുളമ്പുരോഗം വ്യാപകമായതിനാല്‍ പൊള്ളാച്ചിയിലെ കാലിച്ചന്ത മറ്റൊരു അറിയിപ്പുവരെ നിര്‍ത്തിവെക്കാന്‍ കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കുളമ്പുരോഗ ഭീതി മൂലം ഇപ്പോള്‍ തമിഴ്‌നാട്ടിലും പോത്തിറച്ചി വില്‍ക്കുന്നില്ല——————കഴിഞ്ഞ ദിവസം മുതലമടയില്‍ നാല്‍ക്കാലികളുമായി വന്ന ലോറി തടഞ്ഞ് ആറംഗ സംഘം പണപ്പിരിവ് നടത്തിയിരുന്നു. ലോറി ഡ്രൈവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് —കൊല്ലങ്കോട് പോലീസ് നണ്ടന്‍കിഴായ സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി രോഗബാധിതരായ കാലികളെ കൊണ്ടുവരുന്നതാണ് ജില്ലയില്‍ കുളമ്പ് രോഗം വ്യാപകമാകാന്‍ ഇടയാക്കുന്നത്.