Connect with us

Gulf

ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

Published

|

Last Updated

ദോഹ: ഉണര്‍വ്വിന്റെ മുഹൂര്‍ത്തത്തില്‍ സ്വദേശിയും വിദേശിയും ഒന്നായിത്തീര്‍ന്ന അപൂര്‍വ്വ നിമിഷങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ഖത്തര്‍ ദേശീയ ദിനം സാമോദം ആഘോഷിച്ചു. പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയില്‍ നിന്ന് പുത്രനും അമീറുമായ തമീം ബിന്‍ ഹമദ് അല്‍ താനി അധികാരം ഏറ്റെടുത്ത ശേഷം നടക്കുന്ന ദേശീയ ദിനമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ദേശീയ ദിനത്തിന്.സമൃദ്ധിയുടെയും ഒരുമയുടെയും വഴിയില്‍ വികസ നവും പുരോഗതിയും വിളയി ക്കാന്‍ സാധിക്കുമെന്ന ഖത്തര്‍ മാതൃകയുടെ ഉന്നതമായ പ്രഖ്യാ പനമായിരുന്നു ആഘോഷങ്ങള്‍.

രാവിലെ കോര്‍ണ്ണീഷില്‍ നടന്ന വര്‍ണ്ണാഭമായ സൈനിക പരേഡിനു സാക്ഷികളാകാന്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ അടക്കമുള്ള പ്രമുഖരോടൊപ്പം ആ ബാല വൃദ്ധം ജനങ്ങളും സാക്ഷികളായി.ഒരേ സമയം അച്ചടക്കവും അര്‍പ്പണബോധവും പ്രകടിപ്പിക്കുന്ന പരേഡ് രാജ്യതാല്പ ര്യങ്ങള്‍ക്ക് വേണ്ടി നിശ്ചയിച്ചുറച്ച ചുവടുവെപ്പുകള്‍ കൂടിയായി.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിദേശികള്‍ക്കായി വ്യത്യസ്തവും ആകര്‍ഷകവുമായ കലാ-കായിക മത്സരങ്ങളാണ് ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.താഴെ തട്ടിലുള്ള തൊഴിലാളികളെ പോലും പരിഗണിച്ചു കൊണ്ടുള്ള വിവിധ മേഖലകളില്‍ പരിപാടികള്‍ നടത്തുന്നത് ഇത്തവണത്തെ ദേശീയ ദിനാഘോഷം കൂടുതല്‍ ജനകീയമാക്കാന്‍ സഹായിച്ചുവെന്നു വിലയിരുത്തപ്പെടുന്നു.