ദേശീയ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

Posted on: December 18, 2013 12:23 am | Last updated: December 17, 2013 at 11:23 pm

കൊച്ചി: ഈമാസം 22 മുതല്‍ 26 വരെ ഒഡീഷയിലെ കട്ടക്കില്‍ നടക്കുന്ന 38 -ാമത് ദേശീയ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ ആലപ്പുഴയുടെ വിനീഷ് കെ.ആനന്ദും വനിതാ ടീമിനെ എറണാകുളത്തിന്റെ അമൃത പി.വിയും നയിക്കും.
പുരുഷ ടീം: സാമുവല്‍ ഫിലിപ്പ് (പാലക്കാട്), അസ്‌റുദ്ദീന്‍ (കോഴിക്കോട്), രഞ്ജിത് എന്‍, അനൂപ് പ്രകാശ്, സന്തോഷ് കുമാര്‍. പി, (എല്ലാവരും എറണാകുളം). സതീഷ്‌കുമാറാണ് പരിശീലകന്‍. ആര്‍ രാമനാഥ് മാനേജര്‍
വനിതാ ടീം: അനൂജ.യു.പി (കോഴിക്കോട്), ചന്ദന കലിയേക്കല്‍ , യു.ശ്രീപാര്‍വ്വതി (ആലപ്പുഴ), ആന്‍സി സേവ്യര്‍, സഹന റഫീഖ് (എറണാകുളം). എ കെ ശഫീഖാണ് കോച്ച്. മാനേജര്‍: ലിവിത.
കഴിഞ്ഞ വര്‍ഷം ആന്ധ്രയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ജേതാക്കളായിരുന്നു കേരളം. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. ടീം നാളെ വൈകിട്ട് കട്ടക്കിലേക്ക് യാത്ര തിരിക്കും.