ഹലാല്‍ മിഡില്‍ ഈസ്റ്റ് പ്രദര്‍ശനം ആരംഭിച്ചു

Posted on: December 17, 2013 10:09 pm | Last updated: December 17, 2013 at 10:09 pm

ഷാര്‍ജ: അഞ്ചാമത് ഹലാല്‍ മിഡില്‍ ഈസ്റ്റ് പ്രദര്‍ശനത്തിനും സമ്മേളനത്തിനും ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം നാളെ സമാപിക്കും. വിവിധ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 35 രാജ്യങ്ങളില്‍ നിന്നായി 125 പ്രമുഖ ഹലാല്‍ ഉത്പന്ന നിര്‍മാതാക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിന് 200 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറമേ നിരവധി നിത്യോപയോഗ മേഖലകളിലും ഹലാല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ ഗുണപരമായ ഇടപെടലിനാണ് ഹലാല്‍ മിഡില്‍ ഈസ്റ്റിലൂടെ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം ഷാര്‍ജയില്‍ നടക്കുന്നുണ്ട്.