നരേന്ദ്ര മോഡിക്ക് എന്താണ് കുഴപ്പമെന്ന് പി സി ജോര്‍ജ്

Posted on: December 17, 2013 3:39 pm | Last updated: December 17, 2013 at 4:04 pm

pc george1കോട്ടയം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് എന്താണ് കുഴപ്പമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടത്തില്‍ പങ്കെടുത്തതിന് വിശദീകരണം നല്‍കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു പി സിയുടെ ചോദ്യം.

ചടങ്ങില്‍ പങ്കെടുത്തത് കോണ്‍ഗ്രസുകാരനായ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനായി പങ്കെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ്. ചടങ്ങില്‍ മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയത് വലിയ അപരാധമൊന്നുമല്ല. ടീഷര്‍ട്ട് ഒരു വ്യാപാരി വില്‍ക്കാന്‍ കൊണ്ടുവന്നതായിരുന്നു. അത് ആദ്യ വില്‍പ്പന നടത്തണമെന്ന് പറഞ്ഞപ്പോള്‍ അനുസരിച്ചെന്നേ ഉള്ളൂ.

ഗുജറാത്ത് സംഘത്തെ മുഖ്യമന്ത്രി കണ്ടതില്‍ തെറ്റില്ലെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ഗുജറാത്ത് സംഘത്തിലെ അഭിലാഷ് മുരളിയുമായി തിരുവഞ്ചൂരിന് എന്ത് ബന്ധമാണ് ഉള്ളതെന്ന് ജോര്‍ജ് ചോദിച്ചു. അഭിലാഷിന്റെ സ്വത്ത് സംബന്ധിച്ച് അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ  പ്രധാനമന്ത്രി നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും