സിറിയയില്‍ വ്യോമാക്രമണത്തില്‍ 36 പേര്‍ മരിച്ചു

Posted on: December 16, 2013 11:28 am | Last updated: December 16, 2013 at 11:28 am

syriaബെയ്‌റൂത്ത്: സിറിയയിലെ വടക്കന്‍ പ്രദേശമായ അലപ്പോയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 15 പേര്‍ കുട്ടികളാണ്. 19 പേര്‍ക്ക് പരുക്കേറ്റു. അസദ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും ഇപ്പോള്‍ നിലനില്‍ക്കുന്നതുമായ പ്രദേശമാണ് അലപ്പോ. ഈ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രക്ഷോഭകാരികള്‍ ശ്രമം നടത്തിവരികയാണ്. ഇതിനിടെയാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുള്ള ആക്രമണം.