കെ ബി ഗണേഷ്‌കുമാര്‍ വിവാഹിതനാവുന്നു

Posted on: December 15, 2013 3:08 pm | Last updated: December 15, 2013 at 9:34 pm

GANESHA AND WIFEപത്തനംതിട്ട: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ വിവാഹിതനാവുന്നു. പാലക്കാട് സ്വദേശി ബിന്ദുവാണ് വധു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഗള്‍ഫിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ബിന്ദു. ഡിസംബര്‍ 12ന് പാലക്കാട് വച്ച് നടന്ന വിവാഹ നിശ്ചയത്തില്‍ ഏപ്രില്‍ മാസത്തില്‍ വിവാഹം നടത്താന്‍ തീരുമാനമായി. വിവാഹ നിശ്ചയ ചടങ്ങിന് ആര്‍ ബാലകൃഷ്ണപിള്ളയും എത്തിയിരുന്നു.