മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: December 15, 2013 4:20 pm | Last updated: December 15, 2013 at 8:07 pm

rapeകാസര്‍കോട്: ജില്ലയിലെ കുമ്പളയില്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചതിന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആരീക്കോട് സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. പീഡനത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയ പെണ്‍കുട്ടിയെ റെയില്‍വേ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്ന് കുമ്പള പോലീസ് പറഞ്ഞു.