മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

Posted on: December 15, 2013 7:13 am | Last updated: December 15, 2013 at 7:13 am

പാലക്കാട്: എം ബി രാജേഷ് എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വികലാംഗര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. ലോകസഭ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള അമ്പത്തിയൊന്ന് വികലാംഗര്‍ക്കാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്. ആകെ 30 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
സാമൂഹ്യനീതി വകുപ്പിന്റെയും മെഡിക്കല്‍ ബോര്‍ഡിന്റെയും പരിശോധനയിലൂടെ സൂതാര്യമായാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എസ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ സരള, മുന്‍ നഗരസഭ ചെയര്‍മാന്‍ എം ആര്‍ മുരളി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി കെ ഹമീദ്, എം കെ ജയപ്രകാശ്, കെ എന്‍ അനില്‍കുമാര്‍, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് കെ പരമേശ്വരന്‍ മാസ്റ്റര്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി സിദ്ദീഖ്, വി ടി ചന്ദ്രന്‍, മോളി, എം സുരേന്ദ്രന്‍ സംസാരിച്ചു.