പെട്രോള്‍ വില വര്‍ധിപ്പിച്ചു

Posted on: December 14, 2013 12:12 pm | Last updated: December 15, 2013 at 12:58 am

petrol pumb dubaiതിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. നേരത്തെ വേണ്ടെന്നുവെച്ച വില്‍പ്പന നികുതി സംസ്ഥാന സര്‍ക്കാര്‍ പുനസ്ഥാപിച്ചതാണ് വില ഉയരാന്‍ കാരണം. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. വില്‍പ്പന നികുതി 25.28 ശതമാനത്തില്‍ നിന്ന് 26.11 ശതമാനമായാണ് ഉയര്‍ത്തിയത്.

നേരത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ഉയര്‍ത്തിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന നികുതി വേണ്ടെന്നു വെച്ചിരുന്നത്.