മധ്യപ്രദേശിലും മിസ്സോറാമിലും മുഖ്യമന്ത്രിമാര്‍ അധികാരമേറ്റു

Posted on: December 14, 2013 9:09 am | Last updated: December 14, 2013 at 11:58 pm

shivaraj singh chawhanshivaraj singhന്യൂഡല്‍ഹി: മധ്യപ്രദേശിലും മിസ്സോറാമിലും പുതിയ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബി ജെ പിയുടെ ശിവരാജ് സിംഗ് ചൗഹാനും മിസോറാമില്‍ കോണ്‍ഗ്രസിന്റെ ലാല്‍ തന്‍ഹൗളയുമാണ് അധികാരമേറ്റത്.

ചൗഹാന് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് സിംഗ് യാദവ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി, പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി, മറ്റു മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹ്തരായിരുന്നു.

മിസോറാമില്‍ ലാല്‍തന്‍ഹൗലക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ഊഴമാണ്. മിസ്സോറാം ഗവര്‍ണര്‍ വക്കംപുരുഷോത്തമന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 11 അംഗ മന്ത്രിസഭയാണ് മിസോറാമില്‍ അധികാരമേറ്റത്. ഏഴ് പേര്‍ ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരും മറ്റുള്ളവര്‍ സഹമന്ത്രിമാരുമാണ്. രാജ്യത്ത് ഊര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും റോഡ് ഗതാഗതം കാര്യക്ഷമമാക്കുന്നതിനും പുതിയ മന്ത്രിസഭ പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തന്‍ഹൗല പറഞ്ഞു.