ട്വിറ്ററില്‍ ബ്ലോക്കിംഗ് സംവിധാനം പുനസ്ഥാപിച്ചു

Posted on: December 14, 2013 7:55 am | Last updated: December 14, 2013 at 7:56 am

TWITTERസാന്‍ഫ്രാന്‍സിസ്‌കൊ: ഉപഭോക്താക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. സര്‍ക്കിളില്‍ നിന്ന് ബ്ലോക്ക് ചെയ്തവര്‍ക്കും അക്കൗണ്ട് കാണാനും പോസ്റ്റ് ചെയ്യാനും നേരത്തെ ട്വിറ്റര്‍ അവസരം നല്‍കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഉപഭോക്താക്കളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ബ്ലോക്കിങ് സംവിധാനം പുനഃസ്ഥാപിച്ചതെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.

ALSO READ  മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് സോഷ്യല്‍ മീഡിയ