
തിരുവനന്തപുരം: 18ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രമായ ‘പര്‍വീസി’ന്. മജീദ് ബര്‍സേഗറാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നവാഗത സംവിധായകന്‍ കെ ആര്‍ മനോജ് സംവിധാനം ചെയ്ത ‘കന്യകാ ടാക്കീസിന്’ ലഭിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ബംഗാളി ചിത്രമായ ‘മേഘ ധാക്ക താര’യുടെ സംവിധായകന്‍ കമലേശ്വര്‍ മുഖര്‍ജി സ്വന്തമാക്കി.
‘ഇറാറ്റ’യാണ് മികച്ച വിദേശ ചിത്രം. അര്‍ജന്റൈന്‍ ചിത്രമാണ് ഇറാറ്റ. ഇറാറ്റയുടെ സംവിധായകന്‍ ഇവാന്‍ വെസ്‌കോവിന് മികച്ച നവാഗത സംവിധായനുള്ള പുരസ്‌കാരം ലഭിച്ചു. നാറ്റ്പാകിന്റെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ‘ക്രൈംനമ്പര്‍ 89’ നേടി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘101 ചോദ്യങ്ങള്‍’ മേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.