ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും

Posted on: December 13, 2013 7:00 pm | Last updated: December 14, 2013 at 1:56 am

OB-UZ940_ikejri_G_20121018051522ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് ആം ആദ്മി പാര്‍ട്ടി. ഭൂരിഭക്ഷമില്ലാത്ത സര്‍ക്കാറിന് ശ്രമിക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഇക്കാര്യം ലഫ്റ്റ. ഗവര്‍ണര്‍ നജീബ് ജൂംഗിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് നേരത്തെ ബി ജെ പിയും വ്യക്തമാക്കിയിരുന്നു. ഇതോടെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറി.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ലഫ്റ്റ. ഗവര്‍ണര്‍ നേരത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറുണ്ടാക്കാനില്ലെന്ന് ബി ജെ പി അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയെ പുറത്തുനിന്ന് പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.