ഉപരോധത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

Posted on: December 13, 2013 11:07 am | Last updated: December 13, 2013 at 11:13 am

kkkkkkതിരുവനന്തപുരം: ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇന്നലെയാണ് സന്ധ്യ ഉപരോധ സമരക്കാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. സന്ധ്യയുടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നും റസിഡന്‍സ് അസോസിയേഷന്‍ പ്രതിഷേധം നടത്തി. പിന്നീട് സമരക്കാരും നാട്ടുകാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

എല്ലാവരും ഭയപ്പെട്ട് മാറിനില്‍ക്കുമ്പോള്‍ സാധാരണ വീട്ടമ്മയായ സന്ധ്യ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്നതിനെതിരെ രംഗത്ത് വന്നത്. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും പ്രമുഖരെ പങ്കെടുപ്പിച്ച് സ്വീകരണ പരിപാടി സംഘടിപ്പിച്ച് സന്ധ്യക്ക് പാരിതോഷികം സമ്മാനിക്കുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.