Connect with us

Kerala

യു ഡി എഫ് ഏകോപന സമിതിയില്‍ ഘടകക്ഷികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് ഏകോപന സമിതി യോഗത്തില്‍ ഘടകക്ഷികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി മുതലെടുക്കാനാണ് ഘടകകക്ഷികള്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കസ്തൂരിരംഗന്‍ പ്രശ്‌നം വഷളാക്കിയത് കേരളാ കോണ്‍ഗ്രസാണെന്നും ആരോപണമുയര്‍ന്നു.

അതേസമയം, എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമായെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകണം. കോഴിക്കോട് ചക്കിട്ടപ്പാറ ഖനന വിവാദത്തില്‍ ആവശ്യമെങ്കില്‍ സി ബി ഐ അന്വേഷണം ആകാമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായി ചെന്നിത്തല പറഞ്ഞൂ.

---- facebook comment plugin here -----

Latest