മുഹിമ്മാത്തില്‍ കാന്തപുരത്തെ ആദരിക്കുന്നു

Posted on: December 10, 2013 5:11 am | Last updated: December 9, 2013 at 11:11 pm

പുത്തിഗെ: മതാധ്യാപന മേഖലയിലും ജീവകാരുണ്യ സേവന മേഖലയിലും അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ കാസര്‍കോട്ട് ആദരിക്കുന്നു. കാസര്‍കോട് പുത്തിഗെ മുഹിമ്മാത്തിനു കീഴില്‍ ജനുവരി രണ്ടിന് നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ പ്രധാനപ്പെട്ട അമ്പതുവീതം പണ്ഡിതരും സയ്യിദുമാരും പൗരപ്രമുഖരും അതിഥികളായെത്തും.
‘മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍’ പ്രവാചക പ്രകീര്‍ത്തന സദസ്സിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആദരിക്കുന്നത്. ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീറലി ചൂരി, എം അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹബീബ് തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.