National
ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ല; തെരഞ്ഞെടുപ്പിന് തയ്യാര്‍: ആംആദ്മി
 
		
      																					
              
              
            ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. കോണ്‍ഗ്രസിനെയോ ബിജെപിയെയോ പിന്തുണക്കില്ലെന്നും ആരുടേയും പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. ഇന്ന് രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിനു ശേഷം എഎപി നേതാക്കള്‍ അറിയിച്ചു.
പ്രതിപക്ഷത്തിരിക്കാനും ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാനും തങ്ങള്‍ ഒരുക്കമാണെന്നും പാര്‍ട്ടി നേതാവ് കെജ്‌രിവാള്‍ വ്യക്തമാക്കി.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


