കോഴിക്കോടും മലപ്പുറത്തും വീണ്ടും ഭൂചലനം

Posted on: December 9, 2013 5:22 pm | Last updated: December 9, 2013 at 5:22 pm

earthquakeകോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകീട്ട് നാലരയോടെയാണ് ഭൂചലനമുണ്ടായത്. കോഴിക്കോട് ജില്ലയിലെ ഫറോക്ക്, ചേവരമ്പലം, ജില്ലാ ജയില്‍, പന്നിയങ്കര, കല്ലായി, ചാലിയം, ബേപ്പൂര്‍, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.